KATF മലപ്പുറം സബ്ജില്ല ചരിത്ര താളുകളിലൂടെ...!
💐💐💐💐💐💐💐💐💐💐💐ഭാഷാ സമരത്തിന്റെ വീരസ്മരണകൾ അയവിറക്കുന്ന മലപ്പുറത്തിന്റെ ഹൃദയഭൂമിയായ മലപ്പുറം സബ് ജില്ലയിൽ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായി KATF അതിന്റെ സുവർണ്ണകാലഘട്ടത്തിലൂടെ കടന്നുപോകുന്നു. അറബി അധ്യാപകരിൽ അധികവും KATF ന്റെ കൊടിക്കീഴിൽ അണിനിരന്ന അസുലഭ കാലമാണിത്. പതിറ്റാണ്ടുകളുടെ നിരന്തര നേതൃപാടവത്തിന്റെ മഹത്വമാണിത്.തൊണ്ണൂറുകളിൽ 158 അറബി അധ്യാപകരിൽ 36 മെമ്പർമാരാണ് KATF നുണ്ടായിരുന്നത്, KNA ഹമീദ് ,Mp സെയ്തലവിയും നേതൃത്വത്തിൽ നിന്ന് 95 ൽ TP മുഹമ്മദും, Tഅബ്ദുറബ്ബും ഏറ്റെടുത്തു.96 ൽ TA കബീറും, TP മുഹമ്മദും ഭാരവാഹിയായി, പിന്നീട് 97 ൽ TA കബീറും, SA റസാക്കും സംഘടനയുടെ നേതൃത്യമേറ്റെടുത്തു.ഈ ഭാരവാഹിത്വത്തിൽ തുടർച്ചയായ 5 വർഷക്കാലം സംഘടന മുന്നോട്ട് പോയി. ലീവെടുത്ത് മുഴുവൻ അധ്യാപകരേയും സംഘടനയിൽ ചേർക്കാൻ പരിശ്രമിച്ചതിന്റെ ഫലമായി 2002 ൽ 36 ൽ നിന്ന് 110 ലേക്ക് മെമ്പർഷിപ്പുയർന്നുപിന്നീട് പ്രസ്തുത ഭാരവാഹികൾ വിദ്യാഭ്യാസ ജില്ലാ ,ജില്ലാ നേതൃത്വത്തിലേക്കും, സംസ്ഥാന ഭാരവാഹിത്യത്തിലേക്കു മെത്തി. തുടർന്ന് സബ് ജില്ലയിൽ CH.ഷംസുദ്ധീനും, CHഅബ്ദുസ്സമദും തുടർന്ന് Kആലിക്കുട്ടിയുംMP ഫസലും A P അബ്ദുൽ അലിയും ഭാരവാഹിത്വത്തിൽ തുടരുമ്പോൾ ആദ്യമായി സബ് ജില്ലക്ക് ഡയറി ഇറക്കാനും സാധിച്ചു .
തുടർന്ന് APഅബ്ദുൽ അലിയും MP ഫസലും CH ശംസുദ്ധീനും തുടർന്ന് AP അബ്ദുൽ അലിയും MNമുഹമ്മദ് റഫീഖും CH ശംസുദ്ധീനും ഭാരവാഹിത്വമേറ്റെടുത്തു. ഈ കാല ഘട്ടത്തിന്റെ മികവ് എന്ന് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ 2019 -20 അദ്ധ്യായന വർഷത്തിൽ സബ് ജില്ലയിൽ 165 മെമ്പർമാരിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്
ഇപ്പോൾ സബ്ജില്ലയിൽ LP 76 UP 28 HS 12 HSS 12 സ്കൂളുകളുമാണ് ഉള്ളത്
കഴിഞ്ഞ വർഷം അധ്യാപകർക്കായി ദേശീയ IT അധ്യപക നേതാവായ അബ്ദു റഹ്മാൻ അൽ അമാനെ കൊണ്ട് IT ക്ലാസ് സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷം " സമഗ്ര ഒരു സമഗ്ര പഠനം " എന്ന പേരിൽ സമഗ്രയെ കുറിച്ച് ഐടി വിംഗ് സംസ്ഥാന കൺവീനർ CM മിസ്ഹബ് ക്ലാസെടുത്തു.
മാഗസിൻ നിർമാണ മത്സരം കുറ്റമറ്റ രീതിയിൽ നടത്തി.
അലിഫ് ടാലന്റ് ടെസ്റ്റിൽ 220 കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു.
KATF സ്റ്റേറ്റ് ഐ ടി വിംഗിന്റെ നിർദേശ പ്രകാരമുള്ള ഐ ടി പരിശീലനം രണ്ട് ഘട്ടങ്ങളിലായി അധ്യാപകർക്ക് സംഘടിപ്പിച്ചു.
സ്‌റ്റേറ്റ്, ജില്ലാ, വിദ്യാഭ്യാസ ജില്ലാ കമ്മിറ്റികൾ ഏൽപിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും സന്തോഷത്തൊടെ എറ്റെടുത്ത് നടത്തുകയും വിജയിപ്പിക്കുകയും ചെയ്തു.
ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മലപ്പുറം കലക്ട്രേറ്റ് ധർണ്ണയും , തിരുവനന്തപുരം ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനും , സെക്ര ട്ടറിയേറ്റ് മാർച്ചിനും പ്രവർത്തകരെ പങ്കെടുപ്പിച്ചു വിജയിപ്പിച്ചു. ഈ കഴിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി നടത്തിയ സാമ്പത്തിക സഹായത്തിന് നല്ലൊരു സംഖ്യ നമ്മുടെ അധ്യാപകർ സംഭാവന നൽകുകയും ചെയ്തു.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അലിഫ് അക്കാദമിക്ക് കിറ്റ് , ഐടി വിംഗിന്റെ വർക്ക് ബുക്ക് എന്നിവ അധ്യപകർക്ക് എത്തിച്ചു നൽകി.
കഴിഞ്ഞ വർഷത്തെ ജില്ലാ ക്യാമ്പിനും വിദ്യാഭ്യാസ ജില്ലാ ക്യാമ്പിനും നേതൃത്വം നൽകുവാനും സബ് ജില്ലക്ക് സാധിച്ചു.
ഇവക്കെല്ലാം നേതൃത്വം നൽകാൻ താഴെ പറയുന്ന അംഗങ്ങളടങ്ങിയ കമ്മറ്റി മലപ്പുറത്ത് സജീവമായി പ്രവർത്തിച്ച് വരുന്നു.
AP അബ്ദുൽ അലി ( പ്രസിഡണ്ട് )CH അബ്ദുള്ള , നൗഫൽ , റഷീദ് , സഈദ് ( വൈ: പ്രസിഡണ്ട് ) മുഹമ്മദ് റഫീഖ് MN ( ജനറൽ സെക്രട്ടറി ) MP ഫസലുറഹ്മാൻ ചോലക്കൽ , മുസ്തഫ P , അൻവർ അബ്ദുള്ള AP ( ജോ: സെക്രട്ടറി ) CH ഷംസുദ്ധീൻ ( ട്രഷറർ ). അക്കാദമിക് വിംഗ് കൺവീനർ അബ്ദുൽ ബാരിയും ഐടി വിംഗ് കൺവീനർ ഖാലിദ് ബ്നു അബ്ദുൽ അസീസും കലാ വിംഗ് കൺവീനർ മുനീറും അലിഫ് കൺവീനർ അശ്‌റഫും സർവ്വീസ് വിംഗ് കൺവീനർ ഷാനിദും ഹയർ സെക്കണ്ടറി വിംഗ് കൺവീനർ അനീസും വനിതാ വിംഗങ്ങളായി റഷീദ K , സുമയ്യ , റസിയ എന്നിവരും ഷൗക്കത്തലി MIC ഓഡിറ്ററുമാണ്.
ഷാഹുൽ , അസ്ലം (പൂക്കോട്ടൂർ ) അബ്ദുൽ മജീദ് , യാസർ ( കോട്ടക്കൽ ) അശ്റഫ് ജലാൽ ( പാണക്കാട് ) സുലൈമാൻ , ആശിഖ് (ഇരുമ്പുഴി ) കബീർ , ഹക്കീം ( പൊന്മള ) സദക്കത്തുളള , ശിഹാബ് ഫൈസി , ഇർഷാദ് ചെമ്മങ്കടവ് ( കോഡൂർ ) എന്നിവർ പഞ്ചായത്ത് കൺവീനർ മാരുമാണ്.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ കൊണ്ട് സംഘടന സബ്ജില്ലയിൽ സജീവമാണ്. ഇതിന് വേണ്ടി പ്രവർത്തിക്കുന്നവർക്കും സഹായിക്കുന്നവർക്കും സഹകരിക്കുന്നവർക്കും الله അർഹമായ പ്രതിഫലം നൽകട്ടെ അതോടൊപ്പം മൺമറഞ്ഞ് പോയ എല്ലാവർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ أمين يارب العالمين
No comments:
Post a Comment